---
title: "മുൻ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ്: തുടരന്വേഷണത്തിന് സർക്കാർ ഉത്തരവ്"
english_title: "Govt Orders Fresh Probe into Attack Case Against Former Minister Veena George"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376129/veena-george-attack-case-fresh-probe-government-order`"
published_at: "2026-08-02T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6edeb338c6f_images_(24).jpeg"
keywords: ["Veena George", "Kannur", "KSU", "Attack Case", "Home Department"]
---

# മുൻ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ്: തുടരന്വേഷണത്തിന് സർക്കാർ ഉത്തരവ്

> **Lead Summary:** **തിരുവനന്തപുരം**: കണ്ണൂരിൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചു. എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനാകും കേസ് അന്വേഷിക്കുക.

## Article Content

**തിരുവനന്തപുരം**: കണ്ണൂരിൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചു. എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനാകും കേസ് അന്വേഷിക്കുക.

ഇതുസംബന്ധിച്ച ഉത്തരവ് നാളെ പുറപ്പെടുമെന്ന് ആഭ്യന്തര മന്ത്രി നിർദേശം നൽകി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവം.

വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നായിരുന്നു ഗൺമാന്റെ പരാതി. പിന്നീട് കുറ്റപത്രത്തിൽ നിന്ന് ആയുധം ഒഴിവാക്കിയിരുന്നു.

ഉന്തുംതള്ളും മാത്രമാണ് ഉണ്ടായതെന്ന് വീണാ ജോർജ് മൊഴി നൽകി. തെരഞ്ഞെടുപ്പ് കഴിയും വരെ മന്ത്രി മൊഴി നൽകിയിരുന്നില്ല. കേസിൽ കെ.എസ്.യു പ്രവർത്തകരായ 5 പേർക്കെതിരെ വധശ്രമക്കുറ്റം ചുമത്തി രണ്ടാഴ്ചയിലധികം ജയിലിൽ അടച്ചിരുന്നു. പ്രതികൾ നൽകിയ പരാതിയിലാണ് ഇപ്പോൾ തുടരന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376129/veena-george-attack-case-fresh-probe-government-order`)